
ആലപ്പുഴ> സില്‍വര്‍ ലൈന്‍ പദ്ധതിക്കായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വീടുകയറി പ്രചാരണം നടത്തി. മന്ത്രി നേരിട്ടെത്തി നഷ്ടപരിഹാരം ഉറപ്പ് നൽകിയതോടെ ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവർത്തകർ പിഴുതുമാറ്റിയ സിൽവർ ലൈൻ സർവേ കല്ലുകൾ നാട്ടുകാർ പുനസ്ഥാപിച്ചു.
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി വിശദീകരിച്ചു. ചെങ്ങന്നൂരിന്റെ ഏറ്റവും വലിയ വികസനമാണ് കെ റെയില്‍. ആകെ 21 ഹെക്ടര്‍ സ്ഥലമാണ് ചെങ്ങന്നൂരില്‍ എടുക്കുന്നത്. പ്രതിപക്ഷം പാവപ്പെട്ട കോളനി നിവാസികളെ ഇളക്കിവിട്ട് മണ്ണെണ്ണ കൊടുക്കുകയാണ് ചെയ്തത്. ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]