
കോഴിക്കോട്: മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയേയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചയാള്‍ തീപ്പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് വളയത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വളയം സ്വദേശിയായ ജഗനേഷ്(41) ആണ് ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയൊടെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പെട്രോളുമായി എത്തിയത്. യുവാവ് ഗോവണി വഴി മുകള്‍ നിലയില്‍ എത്തുകയും വാതില്‍ പൊളിച്ച ശേഷം അകത്ത് കയറുകയുമായിരുന്നു.
ഇലക്ട്രീഷനായിരുന്ന ഇയാള്‍ യുവതിയുടെ അയല്‍വാസിയാണ്. ഇയാള്‍ക്ക് യുവതിയെ ഇഷ്ടമായിരുന്നു. എന്നാല്‍ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചത് സഹിക്കാന്‍ വയ്യാതെയാണ് ഇയാള്‍ കൊല നടത്താന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്
വീടിനുള്ളില്‍ ബഹളമായതിന് പിന്നാലെ പുറത്തെത്തിയ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഇയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നത്. ആക്രമണ ശ്രമത്തിനിടെ പെണ്‍കുട്ടിയ്ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]