
കൊച്ചി: സ്വര്‍ണം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലില് ഒളിപ്പിച്ച് വച്ച് കടത്താന്‍ ശ്രമിച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സൗദിയില്‍ നിന്നുമാണ് ഇയാള്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. 962 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലും കസ്റ്റംസ് സ്വര്‍ണം പിടികൂടിയിരുന്നു.
പരിശോധനയില്‍ മൂന്ന പേരാണ് അറസ്റ്റിലായത്. തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീര്‍ , മലപ്പുറം സ്വദേശി അഫ്സല് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നത്. യൂസഫില്‍ നിന്നും 966 ഗ്രാം, മുനീറില്‍ നിന്നും 643 ഗ്രാം, ബഷീറില്‍ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണ്ണവും കണ്ടെത്തിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]