
ചെന്നൈ: ആൺകുട്ടികളുമായുള്ള സൗഹൃദത്തെ എതിർത്ത അമ്മയെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് മകൾ കൊലപ്പെടുത്തി. സംഭവത്തിൽ മകൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തൂത്തുക്കുടി നഗരസഭയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ മുനിയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. 42 വയസ്സായിരുന്നു ഇവർക്ക്.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയെ ആരോ കൊലപ്പെടുത്തി എന്ന് പറഞ്ഞ് മകൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ സംശയം തോന്നിയ പോലീസ് പെൺകുട്ടിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പെൺകുട്ടി പോലീസിനോട് പൊട്ടിത്തെറിച്ചു.
പിന്നാലെ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. നാല് മക്കളാണ് മുനിയലക്ഷ്മിയ്ക്കുള്ളത്.
ഇവരിൽ മൂത്തയാളാണ് കേസിലെ പ്രതി. കുടുംബ വഴക്കിനെ തുടർന്ന് മുനിയലക്ഷ്മി മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.
17 കാരിയായ മകളും ആൺ സുഹൃത്തുക്കളായ കണ്ണൻ, തങ്കകുമാർ എന്നിവരാണ് പ്രതികൾ. തങ്കകുമാറുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.
ഇവരുമായുള്ള ബന്ധം അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. അതിനാൽ തന്നെ എപ്പോഴും വീട്ടിൽ വഴക്കായിരുന്നുവെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം മകളെ മുനിയലക്ഷ്മി കൂടുതൽ ശകാരിച്ചിരുന്നു. തുടർന്ന് കാമുകൻ തങ്കകുമാറിനേയും കണ്ണനേയും വീട്ടിലേക്ക് വിളിച്ചു വരുത്തി മുനിയലക്ഷ്മിയെ കൊലപ്പെടുത്തി.
ഉറക്കത്തിലായിരുന്ന മുനിയലക്ഷ്മിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. പിന്നാലെ പെൺകുട്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കവിളിലും കാലിലും മൂക്കിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. The post ആൺ സൗഹൃദത്തെ എതിർത്ത അമ്മയെ മകളും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]