
കാസര്‍കോട്: ദേശീയ പണിമുടക്ക് ഒന്നാം ദിവസം പിന്നിടുമ്പോള്‍ കേരളത്തിന്റെ പല ഭാഗത്ത് നിന്നുമായി പല വിധത്തിലുള്ള അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് ആശുപത്രിയില്‍ കിടക്കുന്ന രോഗിക്ക് സാധനങ്ങള്‍ എത്തിച്ച് മടങ്ങുകയായിരുന്ന മര്‍ദ്ദിച്ചതായി പരാതിയുയര്‍ന്നു. കുണ്ടംകുഴി സ്വദേശികളായ അനീഷ്, വിനോദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ പോയ ശേഷം മടങ്ങുന്ന വഴിയില്‍ പെര്‍ളടുക്കത്ത് വെച്ച്് ഒരു സംഘമാളുകള്‍ ഇവരെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തലക്കും ചെവിക്കും പരിക്കേറ്റ ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് മര്‍ദ്ദനമേറ്റത്. അത് പോലെ തന്നെ തിരൂരില്‍ രോഗിയെയും കൊണ്ട് പോയ ഓട്ടോറിക്ഷയും സമരാനുകൂലികള്‍ ആക്രമിച്ചു.
കോഴിക്കോട് മാവൂര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് ഓട്ടോ തകര്‍ത്തു. കൊയിലാണ്ടിയില്‍ കടതുറന്ന വ്യാപാരിയെ മര്‍ദിച്ച് മുഖത്ത് മുളകുപൊടിയെറിഞ്ഞു തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പോലീസ് നോക്കിനില്‍ക്കെ സമരക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു തിരിച്ചയച്ചു. ഇത്തരം സംഭവങ്ങള്‍ പലയിടത്തും അരങ്ങേറി.
കൊയിലാണ്ടിയില്‍ കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്രീധരന് നേരെ മുളകുപൊടി വിതറിയായിരുന്നു ആക്രമണം. കോഴിക്കോട് വോളിബോള്‍ മത്സരത്തിനെത്തിയ റഫറിയെ ഇറക്കിവിട്ടു. പൊലീസാണ് പിന്നീട് ഇദ്ദേഹത്തെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. തിരുവനന്തപുരം പേട്ടയില്‍ കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനവും തടഞ്ഞു. മജിസ്ട്രേറ്റ് കോടതി രണ്ടിലെ ജഡ്ജിയുടെ വാഹനം പോലീസ് വഴിതിരിച്ചു വിട്ടു. ഇതേ തുടര്‍ന്ന് വൈകിയാണ് മജിസ്ട്രേറ്റിന് കോടതിയിലെത്താനായത്. പേട്ട സിഐയെ നേരിട്ടുവിളിപ്പിച്ച് മജിസ്ട്രേറ്റ് വിശദീകരണം തേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]