
കൊച്ചി
ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച എഎൽഎച്ച് എംകെ 3 ഹെലികോപ്ടർ ഐഎൻ 746 കൊച്ചിയിലെ ദക്ഷിണ നാവികസേന ആസ്ഥാനത്തെത്തിച്ചു. പരമ്പരാഗത ജലപീരങ്കി സല്യൂട്ട് നൽകിയാണ് ഹെലികോപ്ടറിനെ സ്വാഗതം ചെയ്തത്. ഐഎൻഎസ് ഗരുഡ കമാൻഡിങ് ഓഫീസർ കമഡോർ വി ബി ബെല്ലാരി വിമാനത്തെയും ജീവനക്കാരെയും സ്വാഗതം ചെയ്തു. എഎൽഎച്ച് ഹെലികോപ്ടറുകൾ ജീവൻരക്ഷാ, അത്യാഹിത ദൗത്യങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും രക്ഷാപ്രവർത്തനത്തിലെ പ്രധാനി എഎൽഎച്ച് കോപ്ടറുകളായിരുന്നു. പുതിയ കോപ്ടറിന്റെ വരവ് സേനയുടെ കരുത്ത് വർധിപ്പിക്കുമെന്ന് കമാൻഡിങ് ഓഫീസർ ക്യാപ്റ്റൻ അജയ് ധാദവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]