
കടുത്തുരുത്തി> വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അറുനൂറ്റിമംഗലം കെ എസ് പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി(21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡിൽ രാവിലെ വിറക് എടുക്കാൻ ചെന്ന ഷെറിന്റെ അമ്മ റാണിയാണ് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.
കോട്ടയത്തുനിന്ന് സയന്റിഫിക് വിദഗ്ദരും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കടുത്തുരുത്തി പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ചൊവ്വ പകൽ 11.30ന് അറുനൂറ്റിമംഗലം മലകയറ്റപള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ആഷ്ലി സണ്ണി, കെവിൻ സണ്ണി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]