
സാമൂഹിക മാധ്യമങ്ങൾ സജീവമായതോടെ വളരെ വിചിത്രമായ, അപൂർവമായ പലതും നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.രാജ്യത്തെ തിരക്കേറിയ ഒരു മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററും കയ്യിൽ പിടിച്ച് നിൽക്കുന്ന യുവാവാണ് വീഡിയോയിൽ.
ഇന്ത്യയിൽ അറേഞ്ച്ഡ് വിവാഹങ്ങൾ നടക്കുന്നത് പലപ്പോഴും വളരെ വളരെ കാര്യങ്ങൾ നോക്കിയായിരിക്കും. തങ്ങൾക്ക് അനുയോജ്യമായ കുടുംബമാണോ? പണം, വിദ്യാഭ്യാസം, സ്വത്ത്… മിക്കവാറും ഇതെല്ലാം പരിഗണിച്ചാണ് വിവാഹം നടത്തുന്നത്.
അതുപോലെ തന്നെ നിരവധി മാട്രിമോണിയൽ സൈറ്റുകളും ഇന്ന് നിലവിലുണ്ട്. എനിക്ക് സർക്കാർ ഉദ്യോഗസ്ഥയായ ഒരു വധുവിനെ വേണം.
സ്ത്രീധനം ഞാൻ കൊടുത്തോളാം എന്നായിരുന്നു യുവാവ് കയ്യിൽ പിടിച്ച പോസ്റ്ററിൽ ഹിന്ദിയിൽ എഴുതിയിരുന്നത്. സംഭവത്തിന്റെ വീഡിയോ സുശാന്ത് പീറ്റർ എന്നൊരു ട്വിറ്റർ യൂസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
26 സെക്കന്റ് വരുന്നതാണ് വീഡിയോ. വീഡിയോയുടെ കാപ്ഷനിലാണ് സംഭവം മധ്യപ്രദേശിലാണ് നടക്കുന്നത് എന്ന് വ്യക്തമാക്കിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ അനവധിപ്പേരാണ് വീഡിയോ കണ്ടത്. പലർക്കും ഇത് കണ്ട് ചിരിയടക്കാൻ ആയില്ല എന്നതാണ് വാസ്തവം.
അനവധി കമന്റുകളും വീഡിയോയ്ക്ക് വന്നു. ഏതായാലും ഈ വീഡിയോ വല്ല പ്രാങ്കുമാണോ അതോ സീരിയസായി യുവാവ് വധുവിനെ തേടുക തന്നെയാണോ എന്ന കാര്യം ഉറപ്പില്ല.
The post വധുവിനെ ആവശ്യമുണ്ട്, പോസ്റ്ററും പിടിച്ച് മാർക്കറ്റിൽ യുവാവ്; വീഡിയോ വൈറൽ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]