
ഇന്ത്യയിൽ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് കാന്തപുരം എ പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തനം നടക്കുന്ന മറ്റൊരു രാജ്യമില്ലെന്ന് എ പി വിഭാഗം സെക്രട്ടറി പൊന്നള അബ്ദുൽ ഖാദർ മുസ്ല്യാർ ചൂണ്ടിക്കാട്ടി.സൗദി ഉൾപ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഈ സ്വാതന്ത്ര്യമില്ല. യുഎഇയിൽ പത്ത് വർഷം മുൻപ് തന്നെ തടഞ്ഞിരുന്നുവെന്നും അബ്ദുൽ ഖാദർ മുസ്ല്യാർ പറഞ്ഞു.
ഇതേ നിലപാടുമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും രംഗത്തുവന്നു. മുസ്ലിംകൾക്കെതിരെ ഇന്ത്യക്കകത്തും പുറത്തും തെറ്റിദ്ധാരണയുണ്ട്. സമുദായം വിവേക പൂർവ്വം പ്രവർത്തിക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണം. സർക്കാറിനെയോ മറ്റ് സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മുഹമ്മദ് ഫൈസി പറഞ്ഞു. സമുദായം തിരുത്തേണ്ടത് തിരുത്തണം. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുകയും വേണം. ഈ നിലവാരത്തിലേക്ക് യുവാക്കളും പണ്ഡിതൻമാരും ഉയരണം എങ്കിൽ മാത്രമേ തെറ്റിദ്ധാരണ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
The post ‘ഇന്ത്യയിലേപ്പോലെ ഇസ്ലാമിക പ്രവർത്തനം നടത്താൻ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോലും പറ്റില്ല’; കാന്തപുരം എ പി വിഭാഗം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]