
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണ അപടത്തില്‍ ഒരു പൈലറ്റ് മരിച്ചു. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്. സുഖോയ്- 30 എംകെഐയിലെ രണ്ട് പൈലറ്റുമാര്‍ സുരക്ഷിതരാണെന്നും മിറാഷ്-2000ലെ പൈലറ്റാണ് കൊല്ലപ്പെട്ടതെന്നും വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.
റഷ്യന്‍ നിര്‍മ്മിത സുഖോയ് എസ്യു-30 വിമാനവും ഫ്രഞ്ച് നിര്‍മ്മിത മിറാഷ് 2000 ഉം ആണ് തകര്‍ന്നത്. രണ്ട് വിമാനങ്ങളിലുമായി മൂന്ന് പൈലറ്റുമാര്‍ ഉണ്ടായിരുന്നു. വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ പ്രാദേശിക ഭരണകൂടത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
ഐഎഎഫ് ബേസ് ആയി പ്രവര്‍ത്തിക്കുന്ന ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. പഹാഡ്ഗഢില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കൊല്ലപ്പെട്ട പൈലറ്റിന്റെ ശരീരം കണ്ടെത്തിയത്. എയര്‍ ചീഫ് മാര്‍ഷല്‍ വി ആര് ചൗധരിയില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിവരങ്ങള്‍ ആരാഞ്ഞു.
The post മധ്യപ്രദേശില്‍ യുദ്ധവിമാനം തകര്‍ന്നുവീണ അപകടം; ഒരു പൈലറ്റ് മരിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]