
പത്തനംതിട്ട: സ്വയംവരം സിനിമയുടെ പേരില്‍ ഒരു പൈസയും പിരിക്കരുതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. തന്റെയോ സിനിമയുടേയോ പേരില്‍ പണപ്പിരിവ് പാടിലെന്ന് സംഘാടകസമിതിയെ വിളിച്ചാണ് അടൂര്‍ ഗോപാല കൃഷ്ണന് പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ ഒരു വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പഞ്ചായത്ത് തലത്തില്‍ യാതൊരു തരത്തിലുള്ള സംഭാവനകളും തങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് സംഘാടക സമിതി ചെയര്‍മാനും സാംസ്കാരിക പ്രവര്‍ത്തകനുമായ ബാബു ജോണ്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലാം തിയതിയാണ് സര്‍ക്കാര്‍ തലത്തില്‍ അടൂരിലെ സംഘാടകസമിതി ഒരു നിവേദനം സമര്‍പ്പിച്ചത്. 1972ല്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി അടൂരിലെ സിനിമാ പ്രേമികള്‍ പ്രത്യേകിച്ച് എല്‍ഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചത്.
പിന്നീട് ജില്ലയിലെ 53 പഞ്ചായത്തുകളില്‍ നിന്നും 5000 രൂപ വീതം സംഭാവനയായി സ്വീകരിക്കാന്‍ സംഘാടന സമിതി തീരുമാനിച്ചു. തദ്ദേശ സ്വയംഭരണവകുപ്പില്‍ നിന്നും ഇതിനുള്ള അനുമതി ചോദിച്ചു. തുടര്‍ന്ന് ഈ മാസം 23 നാണ് പഞ്ചായത്തുകളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 5000 രൂപ വീതം സംഭാവനയായി സ്വീകരിക്കണമെന്നുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളുണ്ടായി. തുടര്‍ന്നാണ് ഇപ്പോള്‍ അടൂര്‍ ഗോപാലകൃഷണന് നിലപാട് വ്യക്തമാക്കിയത്.
The post സിനിമയുടെ പേരില്‍ ഒരു പൈസയും പിരിക്കരുത്: അടൂര്‍ ഗോപാല കൃഷ്ണന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]