
മുംബൈ: ജിയോ എയർഫൈബർ സേവനം ഗണേശ ചതുർത്ഥിദിനമായ സെപ്റ്റംബർ 19 മുതൽ ലഭ്യമാവുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. അതിവേഗ ഇന്റർനെറ്റ് കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിയോ എയർഫൈബർ പദ്ധതി നടപ്പില്‍ വരുന്നത്. റിലയന്‍സ് പുതുതായി അവതരിപ്പിക്കുന്ന ഫിക്സഡ് വയർലെസ് കണക്റ്റിവിറ്റി ഉപകരണമാണ് ജിയോ എയർഫൈബർ.
ഗണേശ ചതുര്‍ഥി ദിനത്തിൽ ജിയോ എയർഫൈബർ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, ഇത് ഉപഭോക്തൃ മൂല്യത്തിനും ഇന്ത്യൻ ഹോം സെഗ്മെന്റിലെ വരുമാന വളർച്ചയ്ക്കും മറ്റൊരു തലം നൽകുന്നു,” റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്മാന് മുകേഷ് അംബാനി വ്യക്തമാക്കി.
ഇൻഷുറൻസ് മേഖല ലക്ഷ്യമിട്ട് ജിയോ ഫിനാന്‍ഷ്യൽ സർവീസസും മുകേഷ് അംമ്പാനി പ്രഖ്യാപിച്ചു. ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പോളിസികളായിരിക്കും കമ്പനി വാഗ്ദാനം ചെയ്യുക. ഇതിനായി പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്ഫോം കൊണ്ടുവരും. മ്യൂച്വല്‍ ഫണ്ട് ബിസിനസ് ലക്ഷ്യമിട്ട് ജെഎഫ്എസും ബ്ലാക്ക്റോക്കുമായുള്ള സംയുക്ത സംരംഭവും മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]