
സ്വന്തം ലേഖിക
തിരുവനന്തപുരം: അര്‍ഹരായവര്‍ക്ക് നല്‍കാനുള്ള സൗജന്യ ഓണക്കിറ്റ് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലും ഇന്ന് ഉച്ചയോടെ പൂര്‍ണ്ണമായി എത്തിച്ചുവെന്ന് മന്ത്രി ജി ആര് അനില്‍.
ഇതുവരെ 2,10,000 കിറ്റുകള്‍ വിതരണം ചെയ്യു. ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും വിതരണം ചെയ്ത കിറ്റുകള്‍ക്ക് പുറമെയുള്ള കണക്കാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കിറ്റ് വിതരണത്തില്‍ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഉത്രാട തലേന്ന് പോലും അര്‍ഹരായവര്‍ക്ക് കിറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന ആരോപണത്തിനിടയിലാണ് മന്ത്രിയുടെ പ്രതികരണമെത്തിയത്.
എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ഉറപ്പുവരുത്താനായി നാളെ റേഷന്‍കടകള്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന സൗജന്യ ഓണക്കിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാക്കി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]