
ഹിജാബ് ധരിക്കാതെ ചെസ് മത്സരത്തില്‍ പങ്കെടുത്തിന്റെ പേരില്‍ ഭരണകൂടം വേട്ടയാടിയ ഇറാനിയന്‍ ചെസ് താരം സാറാ ഖാദെമിന് സ്പാനിഷ് പൗരത്വം . കഴിഞ്ഞ ജനുവരിയിൽ ഇറാൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് മുതൽ സാറാ ഖാദെം സ്പെയിനിൽ അഭയം തേടിയിരുന്നു. ഇറാന് ഭരണകൂടം സാറയ്ക്കെതിരായ കടുത്തനടപടികളിൽ നിന്ന് പിന്മാറാത്ത പശ്ചാത്തലത്തിലാണ് പൗരത്വം അനുവദിച്ചുകൊണ്ടുള്ള സ്പെയ്നിന്റെ നീക്കം. മതഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായതില്‍ തനിക്ക് ഖേദമില്ലെന്ന് സാറ ഖാദെം പ്രതികരിച്ചു
മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിലുണ്ടായ ഹിജാബ് വിരുദ്ധപ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സാറാ ഖാദെം അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്തത്. കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന അന്താരാഷ്ട്ര ചെസ് ഫെഡറേഷന് വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു അവരുടെ മത്സരം.
പ്രക്ഷോഭങ്ങളുടെ ഭാഗമാകുന്ന പ്രമുഖരടക്കമുള്ള ഇറാന് പൗരന്മാരെ ഭരണകൂടം തടവിലാക്കുന്നതിനിടെയാണ് സാറാ ഖാദെമിന്റെ ഹിജാബ് ധരിക്കാതെയുള്ള കരുനീക്കം വാര്‍ത്തയായത്. ഹിജാബ് ധരിക്കാതെയുള്ള സാറാ ഖാദെമിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഇറാൻ ഭരണകൂടം ശക്തമായ നടപടികളുണ്ടാകുമെന്ന് അറിയിച്ചു. തുടർന്നായിരുന്നു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]