നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന പരാതിയിൽ തൃശ്ശൂർ ജില്ലയിലെ നേഴ്സുമാർ ഇന്ന് പണിമുടക്കും. ഏഴു നേഴ്സുമാരെ തൃശ്ശൂർ നൈൽ ആശുപത്രിയിൽ നിന്നും സസ്പെൻഡ് ചെയ്ത വിഷയത്തിലാണ് ലേബർ ഓഫീസർ നഴ്സുമാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. തൃശൂരിൽ ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ മർദ്ദിച്ചുവെന്നാണ് നേഴ്സുമാരുടെ പരാതി.
മർദ്ദനമേറ്റ് നാല് നഴ്സുമാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയായ നഴ്സിനടക്കം മർദ്ദനമേറ്റെന്നും നേഴ്സുമാർ പറയുന്നു. നൈൽ ആശുപത്രിയിൽ ഏഴ് വർഷമായി 10,000 രൂപയിൽ താഴെയാണ് ശമ്പളം ലഭിച്ചിരുന്നതെന്ന് പരാതിക്കാർ പറയുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാർ സമരം നടത്തിയിരുന്നു. സമരത്തിനെ തുടർന്ന് ഏഴ് പേരെയാണ് പിരിച്ച് വിട്ടത്. ഇതുമായി ബന്ധപ്പെട്ടാണ് ലേബർ ഓഫീസിൽ ചർച്ച നടന്നതും പരാതിക്ക് ആസ്പദമായ സംഭവങ്ങൾ നടന്നതും.
The post ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു; തൃശൂർ ജില്ലയിലെ നേഴ്സുമാർ ഇന്ന് പണിമുടക്കും<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]