തിരുവനന്തപുരം: സർക്കാർ ആർട്സ് അന്റ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. യുജിസി റെഗുലേഷൻ കമ്മിറ്റി പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രി ഇടപെട്ടതിനെ തുടർന്നായിരുന്നു. ഇതോടെ പിഎസ്സി അംഗീകരിച്ച യോഗ്യരായ 43 പേരുടെ പട്ടികയിലാണ് മാറ്റം വന്നിരിക്കുന്നത്.
കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് ഇപ്പോൾ മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിർണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. 43 പേരുടെ പട്ടിക ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടന്ന വിവരം പുറത്ത് വരുന്നത്. 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താതെ സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയ 36 ഉൾപ്പെടുത്തുന്ന നടപടിയിലേക്ക് നയിച്ച അപ്പീൽ കമ്മിറ്റി രൂപീകരിച്ചതിന്റെ കാരണം മന്ത്രിയുടെ ഇടപെടലായിരുന്നു. പിഎസ് സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നൽകുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12നാണ് മന്ത്രി ആർ ബിന്ദു ഫയലിൽ എഴുതിയത്. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശം നൽകി.
മന്ത്രി ആർ ബിന്ദുവിന്റെ നിർദേശ പ്രകാരം 2023 ജനുവരി 11ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അന്തിമ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതിന് ശേഷമാണ് അയോഗ്യരാക്കിയവരുൾപ്പെടുന്ന 76 പേരുടെ പട്ടിക സെലക്ഷൻ കമ്മിറ്റി തയാറാക്കിയത്. ഈ പട്ടികയിൽ നിന്ന് അയോഗ്യരാക്കിയവരെ ഉൾപ്പെടുത്തിയുളള നിയമനത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു. എന്നാൽ ട്രൈബ്യുണൽ പുറപ്പെടുവിച്ച ഉത്തരവിൽ യോഗ്യരായ 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരാതികൾ തീർപ്പാക്കാനാണ് കൂടുതൽ പേരെ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
The post അതേസമയം പരാതികൾ തീർപ്പാക്കാനാണ് കൂടുതൽ പേരെ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]