
തലവടി: ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു നിയമിതനാകുമ്പോൾ ജന്മനാടായ തലവടിക്ക് അഭിമാന നിമിഷം. തലവടി രാമവർമപുരത്ത് പ്രയാറ്റു മഠത്തിൽ സെൻട്രൽ ലേബർ ഡയറക്ടറായിരുന്ന പരേതനായ വാസുദേവ പണിക്കരുടെയും, തലവടി പൂണുത്തറ പുത്തൻപുരയിൽ ഡി.എം.ഒ ആയിരുന്ന പരേതയായ ഡോ. രാജമ്മയുടെയും മകനാണ് ഡോ.വി.വേണു.
പഠിച്ചതും വളർന്നതും കോഴിക്കോടായിരുന്നെങ്കിലും സ്കൂൾ പഠനകാലം മുതൽ തന്നെ അദ്ദേഹത്തിൻ്റെ അവധിക്കാലം ചിലവഴിച്ചിരുന്നത് തലവടി ഗ്രാമത്തിൽ ആയിരുന്നുവെന്നും എസ്.ഡി വി.എസ് ഗ്രന്ഥശാലയിൽ നിന്നും റഫറൻസ് ഗ്രന്ഥം കണ്ടെത്തിയിരുന്നതെന്നും ബന്ധുവായ പി.വി.രവീന്ദ്രനാഥ് പറഞ്ഞു. അവസരം ലഭിക്കുമ്പോഴെല്ലാം ജന്മനാട്ടിലെ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. തലവടി പനയനൂർ കാവ് ദേവീക്ഷേത്രത്തിൽ വെച്ച് തലവടി ചർച്ച വേദി പുറത്തിറക്കിയ “പ്രളയം 2018 ” ‘നന്മകൾ പൂക്കുന്ന പൂമരം’ എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യുവാൻ ഡോ.വി.വേണു എത്തിയിരുന്നത് ഏവർക്കും ആവേശമായിരുന്നതെന്ന് ഗ്രന്ഥകാരൻ എം.ജി കൊച്ചുമോൻ പറഞ്ഞു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യഷ്യൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു.
ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ഡോ.വി. വേണുവിനെ അനുമോദിച്ച് ജന്മനാട്ടിൽ യോഗങ്ങൾ നടത്തി. എസ്.ഡി.വി.എസ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന യോഗം പ്രസിഡൻ്റ് ബി. രമേശ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷ്യത വഹിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]