
സ്വന്തം ലേഖകൻ വർക്കല: തിരുവനന്തപുരം വർക്കലയിൽ മകളുടെ വിവാഹദിവസം അച്ഛൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ നാല് പേരെ
ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്, ശ്യം, മനു എന്നിവരെ ആണ് പോലീസ് പിടികൂടിയത്. അതേസമയം പ്രതികള്‍ കുറ്റം സമ്മതിച്ചതായി തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്പ.
രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ, പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു.
ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഡി ശില്പ മാധ്യമങ്ങളോട് പറഞ്ഞു. സംഭവദിവസം ഇവർ കല്യാണവീട്ടിലേക്ക് എത്തിയത് പെൺകുട്ടിയെ ലക്ഷ്യം വെച്ചായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
പ്രണയം നിരസിച്ചതിന്റെ പകയാണ് കൊലയ്ക്ക് പിന്നിലെന്നും ബന്ധുവായ യുവതി ഒരു മാദ്ധ്യമത്തിനോട് വെളിപ്പെടുത്തി. ഇന്ന് ശിവഗിരിയില്‍ വെച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് പിതാവ് രാജു അതിക്രൂരമായി കൊല്ലപ്പെടുന്നത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വര്‍ക്കല കല്ലമ്പലം വടശേരിക്കോണം സ്വദേശി രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്.
കല്യാണ തലേന്ന് അര്‍ദ്ധരാത്രിയില്‍ സത്കാരം കഴിഞ്ഞ് എല്ലാവരും പോയ തക്കത്തിനാണ് പ്രതികളായ നാലുപേരും വീട്ടിൽ എത്തിയത്. അയല്‍വാസിയും ശ്രീലക്ഷ്മിയുടെ സുഹൃത്തുമായ ജിഷ്ണു, ജിഷ്ണുവിൻ്റെ സഹോദരന് ജിജിന്, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവര്‍ ചേര്‍ന്നാണ് രാജുവിനെ ആക്രമിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
തുടർന്ന് ജിജിനാണ് മണ്‍വെട്ടി കൊണ്ട് രാജുവിനെ തലയ്ക്കടിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഭ്രാന്തുപിടിച്ചതു പോലെയായിരുന്നു ജിജിൻ്റെ പെരുമാറ്റം.
ശ്രീലക്ഷ്മിയെ കാണണമെന്ന് ആവശ്യപ്പെട്ട ജിജിനോട് അതു പറ്റില്ലെന്ന് ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ തീർത്തു പറയുകയായിരുന്നു.
തര്‍ക്കത്തിന് ഒടുവില്‍ പുറത്തിറങ്ങി വന്ന ശ്രീലക്ഷ്മിയെയാണ് ഇവര്‍ ആദ്യം ആക്രമിച്ചത്. ശ്രീലക്ഷ്മിയെ അടിച്ച് നിലത്തിടുകയായിരുന്നു.
ഇത് തടയാന്‍ ശ്രമിച്ച രാജുവിനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുവിനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് ജിജിൻ അടിച്ചുവീഴ്ത്തി.
തുടര്‍ന്ന് രാജുവിനെയും സമാനമായ നിലയില്‍ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ജിജിന് ആണ് രാജുവിന്റെ ബന്ധുവിനെയും രാജുവിനെയും മണ്‍വെട്ടി കൊണ്ട് അടിച്ചതെന്നാണ് വിവരം.
വിവാഹ വേദിയില്‍ ഭ്രാന്തു പിടിച്ചതു പോലെയായിരുന്നു ജിജിന് പരാക്രമം കാട്ടുകയായിരുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇന്ന് രാവിലെ പത്തരയ്ക്കായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
അതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രശ്നങ്ങളുണ്ടാകുന്നതും കൊലപാതകം നടക്കുന്നതും. രാജുവിൻ്റെ മകള്‍ ശ്രീലക്ഷ്മി അയൽക്കാരനായ ജിജിനുമായി പ്രണയത്തിലായിരുന്നു.
ഈ പ്രണയബന്ധം ഉപേക്ഷിച്ച് ശ്രീലക്ഷ്മി മറ്റൊരു വിവാഹത്തിന് തയ്യായതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ശ്രീലക്ഷ്മിയുടെ പുതിയ വിവാഹ ബന്ധം അംഗീകരിക്കാതെ വിവാഹത്തലേന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി ജിജിനും സംഘവും ബഹളമുണ്ടാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ശ്രീലക്ഷ്മിയുടെ വീട്ടുകാർ ജിജിൻ വിവാഹ വീട്ടിൽ എത്തി പ്രശ്നമുണ്ടാക്കുമോ എന്നു ഭയന്നിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രാജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന് , ശ്യം, മനു എന്നിവരെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് വർഷം മുൻപ് ശ്രീലക്ഷ്മിയോട് ജിഷ്ണു പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ എം എസ് സി ജിയോളജിക്കാരിയായ ശ്രീലക്ഷ്മിയെ ക്രിമിനൽ പശ്ചാത്തലമുള്ള ജിഷ്ണുവിന് വിവാഹം ചെയ്തു നൽകാൻ വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു.
ആർക്കും ഒരു ശല്യമാകാത്ത ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്നു ശ്രീലക്ഷ്മി. ജിഷ്ണുവിന്റെ വീട്ടുകാർ വിവാഹം ആലോചിച്ചപ്പോൾ രാജു എതിർത്തു.
ഇന്റർകാസ്റ്റ് മാര്യേജിന് താത്പര്യമില്ലെന്നും കുടുംബ പശ്ചാത്തലം മോശമായതിനാൽ ശ്രീലക്ഷ്മിയെ ജിഷ്ണുവിന് വിവാഹം കഴിച്ച് നൽകാനാവില്ലെന്നും രാജു അറിയിച്ചു.വീട്ടിൽ തന്നെ പ്രശ്നമുണ്ടാക്കുന്നയാളായിരുന്നു ജിഷ്ണു. എന്നെങ്കിലും മറ്റൊരാളെ വിവാഹം കഴിക്കുകയാണെങ്കിൽ കാണിച്ചുതരാമെന്ന് മുൻപ് ജിഷ്ണു ശ്രീലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
എന്നാലിത് രാജു കാര്യമാക്കിയിരുന്നില്ല. ശ്രീലക്ഷ്മിയെ തീർക്കാൻ ഉദ്ദേശിച്ചാണ് ജിഷ്ണുവും സംഘവും എത്തിയത്.
രാജുവിനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ കാര്യമറിയാൻ പ്രതികളും എത്തിയിരുന്നു. രാജു മരിച്ചെന്ന് അറിഞ്ഞപ്പോഴാണ് പ്രതികൾ രക്ഷപ്പെട്ടതെന്നും ബന്ധുവായ യുവതി പറഞ്ഞു.
The post പ്രണയം ഉപേക്ഷിച്ച് മണ്ഡപത്തിലേക്ക്, പകയോടെ മുൻകാമുകൻ; പ്രതികള്‍ എത്തിയത് ആരുമില്ല എന്ന തക്കം നോക്കി, കൂടുതല്‍ പരാക്രമം കാണിച്ചത് ജിജിന്; ആദ്യം ആക്രമിച്ചത് ശ്രീലക്ഷ്മിയെ; വിവാഹം നടക്കേണ്ട പന്തലിൽ കാമുകിയുടെ പിതാവിനെ കൊന്നുവീഴ്ത്തി; മറ്റൊരു വിവാഹം നിശ്ചയിച്ചതിന്റെ പക ; ഒടുവിൽ കുറ്റസമ്മതം; വർക്കലയിൽ മകളുടെ വിവാഹദിവസം അച്ഛൻ കൊല്ലപ്പെട്ട
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]