
പാലക്കാട്:വിവാഹത്തിന് പല തരത്തിലുള്ള ആചാരങ്ങളും ഇന്നും പലരും പാലിക്കുന്നുണ്ട്. അത്തരത്തിൽ പാലക്കാട് ഒരു വിവാഹത്തിന് പിന്നാലെ നടന്ന വ്യത്യസ്തമായ ആചാരമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.
വിവാഹത്തിന് വരന്റെ വീട്ടിലേക്ക് കയറുന്ന വധുവിന്റെയും വരന്റെയും തല തമ്മിൽ കൂട്ടിയിടിച്ചു കൊണ്ടാണ് ആചാരം. വിവാഹ വീട്ടിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
വധുവിന്റെയും വരന്റെയും തലകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ വേദന കൊണ്ട് വധു തലയിൽ കൈവെക്കുന്നതും വിഡിയോയിൽ കാണാം. പാലക്കാട് പല്ലശ്ശന സ്വദേശികളാണ് ഇരുവരും.
എന്നാൽ ആചാരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്. ‘പെൺകുട്ടി കരഞ്ഞു കൊണ്ട് മാത്രമേ ഭർത്താവിന്റെ വീട്ടിൽ കയറാൻ പാടുള്ളുവത്രേ’, ‘എന്തൊരു പ്രാകൃതമായ ചടങ്ങുകൾ’… തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
എന്നാൽ, ഇതിനു മുമ്പും പാലക്കാട് ഇത്തരത്തിലുള്ള ചടങ്ങുകൾ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒരിക്കൽ ഇത്തരം സംഭവത്തിനു പിന്നാലെ വധു തല കറങ്ങി വീണിരുന്നുവെന്നും പാലക്കാട് സ്വദേശിനി പറഞ്ഞു.
The post വരന്റയും വധുവിന്റെയും തല കൂട്ടിയിടിപ്പിച്ചു, ആചാരത്തിന് പിന്നാലെ കരഞ്ഞ് വീട്ടിൽ കയറി യുവതി,സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]