
സ്വന്തം ലേഖകൻ
കൊടകര: മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയ റിട്ട. ഡിവൈ.എസ്.പി അറസ്റ്റിൽ.
പോട്ട കാട്ടുമറ്റത്തില്‍ വിജയന് (68) ആണ് അറസ്റ്റിലായത്.
2022 ഏപ്രിലില്‍ കൊടകര ഫാര്‍മേഴ്സ് ബാങ്കില്‍ 144.5 ഗ്രാം സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് 5.48 ലക്ഷം രൂപ വാങ്ങുകയും പിന്നീട് രണ്ടുതവണ പണയം പുതുക്കുകയും ചെയ്തിരുന്നു. ബാങ്ക് അധികൃതരുടെ പരിശോധനയില്‍ പണയ ഉരുപ്പടിക്ക് നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.
തിരിച്ചറിയാതിരിക്കാന്‍ ചെമ്പ് ആഭരണങ്ങള്‍ നേരിയ സ്വര്‍ണതകിടില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 2011ലാണ് ഇയാള്‍ വിരമിച്ചത്.
The post മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; റിട്ട. ഡിവൈ.എസ്.പി അറസ്റ്റിൽ; ചെമ്പ് ആഭരണങ്ങള്‍ നേരിയ സ്വര്‍ണതകിടില്‍ പൊതിഞ്ഞ് 144.5 ഗ്രാം പണയംവെച്ചാണ് തട്ടിപ്പ് നടത്തിയത് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]