
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ‘മോദി ഷോ’യെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ചടങ്ങുകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദനങ്ങള്‍’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.
‘ജസ്റ്റ് ആസ്കിങ്’ എന്ന ഹാഷ് ടാഗോടെ ചെയ്ത ട്വീറ്റ് ഇംഗ്ലീഷിലും കന്നഡയിലും അദ്ദേഹം പങ്കുവെച്ചു. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ”ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണിത്. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ വികസന യാത്രയിലെ അനശ്വരമുഹൂർത്തമാണിത്. കേവലമൊരു കെട്ടിടം മാത്രമല്ല ഇത്, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണിത്. ഭാരതം വളരുമ്പോൾ ലോകം വളരുന്നു.”-മോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂജ ചടങ്ങിൽ മോദിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർലയും സന്നിഹിതനായിരുന്നു.
പാർലമെന്റ് മന്ദിരത്തിൽനടന്ന ഉദ്ഘാടന ചടങ്ങുകളെ വിമർശിച്ച് സുപ്രീം കോടതി അഭിഭാഷകനായ പ്രാശാന്ത് ഭൂഷനും രംഗെത്തത്തി. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അതിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മത നേതാക്കളെ പങ്കെടുപ്പിച്ച് ആര്‍ഭാടത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ ഭരണഘടനയെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
The post ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദനങ്ങള്‍’-പ്രകാശ് രാജ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]