
പേവിഷ ബാധ ഉള്ളതായി സംശയിക്കുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയ്പുര്‍: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്.
ശാന്തി ദേവി (65) ആണ് കൊല്ലപ്പെട്ടത്. പേവിഷ ബാധ ഉള്ളതായി സംശയിക്കുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾ ഹൈഡ്രോഫോബിയ ബാധിതനാണെന്ന് ബംഗാർ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
വീടിന് സമീപത്തെ കന്നുകാലികളെ തീറ്റുകയായിരുന്ന ശാന്തി ദേവിയെ സുരേന്ദ്ര ഠാക്കൂര്‍ കല്ലു കൊണ്ടു അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവരുടെ മാംസം ഇയാള്‍ ഭക്ഷിച്ചു. മാനസികനില തെറ്റിയവരെ പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നതെന്നും ഇടയ്ക്കിടെ അക്രമാസക്തനായിരുന്നെന്നും പൊലീസ് പറയുന്നു.
പേവിഷബാധയുടെ അവസാനഘട്ടത്തിലുണ്ടാകുന്ന, വെള്ളത്തെപ്പറ്റിയുള്ള ഭയമാണ് ‘ഹൈഡ്രോഫോബിയ’ എന്നറിയിപ്പെടുന്നത്. പേവിഷബാധയുള്ള നായ കടിച്ച ശേഷം ശരിയായ ചികിത്സ ലഭിക്കാത്തത് കൊണ്ടായിരിക്കും ഇയാൾക്ക് രോഗം ബാധിച്ചതെന്ന് കരുതപ്പെടുന്നു.
‘‘മാനസിക വെല്ലുവിളിയുള്ള ആളെപ്പോലെയാണ് പ്രതിയുടെ പെരുമാറ്റം. ഇയാൾ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ആശുപത്രിയിലും ബഹളം വച്ചു. ഇതോടെ നഴ്സിങ് സ്റ്റാഫ് ഇയാളെ കട്ടിലിൽ കെട്ടിയിട്ടു’’– ജൈതരൺ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്റാം ബിഷ്നോയ് പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]