
മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റിമാൻഡിലായ പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് സിദ്ധിഖിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ഫര്‍ഹാനയുടെ ബാപ്പയുടെ സുഹൃത്ത് കൂടിയായിരുന്നു കൊല്ലപ്പെട്ട സിദ്ദിഖ്. ഈ പരിചയം മുതലെടുത്താണ് ഫര്‍ഹാന ഇയാളെ തന്റെ കെണിയില്‍ വീഴ്ത്തിയത്.
മേയ് 18 നാണ് കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂര്‍ പി സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കാണാതായത്. സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ആഴ്ചയില്‍ നാട്ടില്‍ വരാറുള്ള സിദ്ദീഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
കേസില്‍ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെണ്‍സുഹൃത്ത് ഫര്‍ഹാന (18), ആഷിഖ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഹണിട്രാപ്പ് ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതികള്‍ സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിച്ചത്. ചുറ്റിക എടുത്തുനല്‍കിയത് ഫര്‍ഹാനയായിരുന്നു. കൊലപാതകത്തിന് ഫര്‍ഹാന ഷിബിലിക്ക് പൂര്‍ണപിന്തുണ നല്‍കിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]