
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജ നടത്താന്‍ നാരായാണന് സ്വാമിയെയും സംഘത്തെയും എത്തിച്ചയാള്‍ പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന മ്ലാമല സ്വദേശി ശരത്താണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവരെ പൊന്നമ്പലമേട്ടില്‍ എത്താന്‍ സഹായിച്ച കൊച്ചുപമ്പ കെഎഫ്ഡിസി കോളനിയിലെ ഈശ്വരന് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
പെരിയാര്‍ കടുവ സങ്കേതം വെസ്റ്റ് ഡിവിഷന് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ വനം വകുപ്പും മൂഴിയാര്‍ പോലീസും നാരായണന് നമ്പൂതിരിക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. ഇതുവരെ മൂന്ന് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാരായണന് നമ്പൂതിരി ഡല്‍ഹിയില്‍ ഉണ്ടെന്നാണ് വനം വകുപ്പിനു ലഭിച്ച സൂചന. ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, കേസിലെ ഒന്നാം പ്രതി നാരായണ്‍ നമ്പൂതിരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. വനം വകുപ്പ് തടസ്സ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]