
ചത്തീസ്ഗഢ്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഢിലെ കാന്‍ഗര്‍ ജില്ലയിലാണ് മാവോയിസ്റ്റുകള്‍ സ്ഥാപിച്ച പ്രഷര്‍ ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് അതിര്‍ത്തി രക്ഷാ സേനയിലെ (ബിഎസ്എഫ്) രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ കോയാലിബേദ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി. ബിജാപൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ജവാന് കൊല്ലപ്പെട്ടിരുന്നു. സൈനിക താവളത്തിന്റെ അടുത്താണ് സംഭവമുണ്ടായത്. റോഡ് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട രണ്ട് സൈനികര്‍ക്കാണ് പരിക്കേറ്റതെന്ന് സീനിയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രഷര്‍ ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. സംഭവത്തിനു പിന്നിലും മാവോയിസ്റ്റുകളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്. അതേസമയം, അപകടങ്ങളുടെ പശ്ചാത്തലത്തില്‍ തിരച്ചില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]