
രാഹുൽ ഗാന്ധി ഹാർവാർഡിലെ കംബ്രിഡ്ജ് സർവകലാശാലയിൽ പഠിച്ചയാളാണെന്നു സഹോദരി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിൽ പരിഹാസവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ് . പ്രിയബങ്ക ഗാന്ധി നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി ഹാർവാർഡ് പഠിച്ചയാളാണ് രാഹുൽ എന്ന് പ്രിയങ്ക ഗാന്ധി പ്രസംഗിച്ചെങ്കിലും, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരിടത്തും അതേക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന് ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യ ചൂണ്ടിക്കാട്ടി. ഈ കുടുംബത്തെക്കുറിച്ച വ്യാജമല്ലാത്ത എന്തെങ്കിലും ഉണ്ടോയെന്ന് മാളവ്യ പരിഹസിച്ചു . അമിത് മാളവ്യയുടെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗത്തെ വിമർശിച്ചത് .
കഴിഞ്ഞദിവസം രാജ്ഘട്ടിൽ കോൺഗ്രസ് സങ്കൽപ്പ് സത്യാഗ്രഹത്തിലായിരുന്നു പ്രിയങ്കയുടെ പരാമർശം. ലോകത്തിലെ തന്നെ മികച്ച സര്‍വകലാശാലകളിൽ പഠിച്ചയാളാണ് രാഹുൽ എന്നും ഇത്രയും വലിയ സർവകലാശാലയിൽ പഠിച്ചിട്ടും എതിരാളികൾ രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിശേഷിപ്പിക്കുന്നു .
തന്റെ സഹോദരനെ പ്പറ്റി പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ; ലോകത്തിലെ 2 വലിയ സർവകലാശാലകളായ ഹാർവഡ്, കേംബ്രിഡ്ജിൽ നിന്ന് ബിരുദം നേടി ,കംബ്രിഡ്ജിൽ ഇക്കണോമിക്സിൽ എം.ഫിൽ പൂർത്തിയാക്കി. എന്നിവിടങ്ങളിൽനിന്നു പഠിച്ചിറങ്ങിയ ആളാണ് എന്റെ ചേട്ടണ് . രാഹുലിന്റെ ഡിഗ്രികളോ അദ്ദേഹത്തെക്കുറിച്ചുള്ള യാഥാർഥ്യഗ്ലൂ അറിയാതെ മാധ്യമങ്ങൾ അദ്ദേഹത്തെ പപ്പുവെന്നു വിളിക്കുന്നു. ലക്ഷക്കണക്കിനാളുകൾക്കൊപ്പം രാജ്യത്തുടനീളം നടന്നപ്പോൾ അദ്ദേഹം പപ്പുവല്ലെന്നു മനസ്സിലാക്കി. ജനങ്ങൾക്കൊപ്പം നടന്ന ശേഷം പാർലമെന്റിൽ രാഹുൽ ചോദ്യങ്ങളുന്നയിച്ചപ്പോൾ കേന്ദ്രത്തിന് ഉത്തരംമുട്ടി; അവർ ഭയന്നു.
ഈ പ്രസംഗത്തിന് മറുപടിയായി അമിത് മാളവ്യ രംഗത്ത് വന്നിരിക്കുന്നത് . രാഹുൽ ഗാന്ധി സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ ഒരിടത്തും ഹാർവഡ് സർവകലാശാലയിലെ ബിരുദത്തെക്കുറിച്ചു പറഞ്ഞിട്ടില്ല . പ്രിയങ്ക അഗന്ധി സഹോദരനെപോലെ കള്ളം പറയുകയാണെന്ന് ആ കുടുംബത്തെക്കുറിച്ച് വ്യാജമല്ലാത്തത് എന്തെങ്കിലുമുണ്ടോ? അവർ തന്നെ പ്രസംഗത്തിൽ എത്ര പ്രാവശ്യമാണ് പപ്പുവെന്ന് വിളിച്ചതെന്ന് എണ്ണാനാകുന്നില്ല’ – മാളവ്യ കുറിച്ചു.
അതെ സമയം അമിത് മാളവ്യയുടെ പരാമർശത്തെ കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനാട്ടെ തള്ളിക്കളഞ്ഞു. രാഹുൽ ഗാന്ധി ഹാർവഡിൽ പഠിച്ചിരുന്നതായും, പിതാവ് രാജീവ് ഗാന്ധി 1991ൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സുരക്ഷാ…കാരണങ്ങളാൽ മറ്റൊരു സർവകലാശാലയിലേക്ക് പഠനം മാറ്റേണ്ടി വന്നതാണെന്നും അവർ വിശദീകരിച്ചു.
സുരക്ഷാ കാരണങ്ങളാൽ ഒരാൾക്ക് എന്തുകൊണ്ട് സ്കൂളുകളും കോളജുകളും മാറേണ്ടി വരുന്നതെന്ന് ബിജെപിക്ക് ഒരുകാലത്തും മനസ്സിലാകില്ലെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് വിമർശിച്ചു. ‘‘ ബിജെപിയുടെ ഐടി സെൽ ‘വാട്സാപ്പ് സർവകലാശാല’യിൽനിന്ന് വ്യാജ വാർത്തകളിൽ ലഭിച്ച അവരുടെ ഡിഗ്രിയുടെ പേരിൽ വീണ്ടും വീണ്ടും സ്വയം നാണംകെടുകയാണ്.’ – ഗൊഗോയ് പറഞ്ഞു .
രാഹുൽ ഗാന്ധി എംപി സ്ഥാനം നിന്ന് ആയോഗ്നനാക്കിയ കോടതി വിധിയാണ് ഈ പ്രസംഗത്തിന് വഴിവെച്ചത് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]