
മുംബൈ: ബാറിൽ നടത്തിയ പരിശോധനയിൽ 27 പേർ അറസ്റ്റിൽ. റെയ്ഡിനിടെ കണ്ടെത്തിയ 12 യുവതികളെ പോലീസ് രക്ഷപ്പെടുത്തി. മുംബൈ ക്രൈംബ്രാഞ്ചിലെ സോഷ്യൽ സർവീസ് ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് സംഘം അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാറിൽ അശ്ലീല നൃത്തം നടക്കുന്നുണ്ടെന്നും അനധികൃത ഇടപാടുകളും പ്രവർത്തനങ്ങളും അരങ്ങേറുന്നുണ്ടെന്നുമായിരുന്നു വിവരം. ബാറിനുള്ളിലേക്ക് നിയന്ത്രണങ്ങളോടെയായിരുന്നു പ്രവേശനം. മുൻകൂട്ടി അനുവാദം ലഭിച്ച ഉപഭോക്താക്കളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നത്. സംഭവത്തിൽ ബാർ ജീവനക്കാർ ഉൾപ്പെടെയുള്ള 27 അംഗ സംഘമാണ് അറസ്റ്റിലായത്.
കഴിഞ്ഞയാഴ്ച സമാനരീതിയിൽ ബാറിൽ നിന്നും 25 യുവതികളെ രക്ഷപ്പെടുത്തിയിരുന്നു. 30 ജീവനക്കാരും അറസ്റ്റിലായി. മുംബൈയിലെ മലാദ് ഏരിയയിലെ ബാറിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]