
കീവ്: മറ്റൊരു വധശ്രമത്തെക്കൂടി അതിജീവിച്ച് ഉക്രേനിയന്‍ പ്രസിഡന്റ് വൊലോഡിമിര്‍ സെലന്‍സ്കി. റഷ്യന്‍ സ്പെഷ്യല്‍ സര്‍വീസസ് ആണ് ശ്രമം നടത്തിയതെന്ന് ‘കീവ് പോസ്റ്റ്’ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സ്ലോവാക്യ-ഹംഗറി അതിര്‍ത്തിയില്‍ റഷ്യന്‍ സ്പെഷ്യല്‍ സര്‍വീസ് നേതൃത്വം നല്കിയ 25 അംഗ സൈനിക സംഘത്തെ ഉക്രേനിയന്‍ അധികൃതര്‍ പിടികൂടി. സെലെന്‍സ്കിയെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫെബ്രുവരിയില്‍ ഉക്രൈനിലേക്കുള്ള അധിനിവേശം തുടങ്ങിയത് മുതല്‍ റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനാണെന്നാണ് പ്രസിഡന്റ് സെലന്‍സ്കി അവകാശപ്പെടുന്നത്. അട്ടിമറിക്കായി കീവിലെത്തിയ ആളെക്കുറിച്ചു ജനങ്ങള്‍ക്കു സെലന്‍സ്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. താനും കുടുംബവുമാണ് ലക്ഷ്യമെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]