
ന്യൂഡൽഹി> വിദ്യാഭാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീംകോടതിയെ സമീപിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കഴിഞ്ഞ ദിവസം കോടതിയിൽ ഹർജി നൽകിയിരുന്നു.
ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണെന്നും നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും സമസ്ത ഹർജിയിൽ പറഞ്ഞിരുന്നു. മുസ്ലീം വ്യക്തിനിയമബോർഡ് സെക്രട്ടറി മുഹമ്മദ് ഫസലുറഹീം, മുനീസ ബുഷ്റ, ജലീസ സുൽത്താനാ യാസീൻ എന്നിവരാണ് പുതുതായി ഹർജി നൽകിയത്. കഴിഞ്ഞ ആഴ്ച ഹിജാബ് വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]