
കൊച്ചി: കൊച്ചി ദേശീയ പാതയില്‍ കുണ്ടന്നൂര്‍ ഭാഗത്ത് റോഡില്‍ കോഴി മാലിന്യം തള്ളി. ഇതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ തൊഴിലാളികളെത്തി റോഡ് വൃത്തിയാക്കി. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് റോഡില്‍ കോഴി മാലിന്യം ചിതറിത്തെറിച്ച നിലയില്‍ കണ്ടെത്തിയത്. ഇരൂനൂറ് മീറ്ററോളം ദൂരത്തിലാണ് കോഴിയുടെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത ദുര്‍ഗന്ധം ഉണ്ടായതോടെയാണ് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചത്.
എന്നാല്‍ മാലിന്യം ആരെങ്കിലും ഉപേക്ഷിച്ച് പോയതാണോ എന്നറിയാന്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഇതോടെയാണ് നഗരസഭാധികൃതരും പൊലീസും ദേശീയപാത ഉദ്യോഗസ്ഥരും എത്തിയത്. കോഴികളുടെ മാംസം വില്‍പ്പന നടത്തുന്നയിടത്തുനിന്ന് കൊണ്ടുപോയതെന്നാണ് കരുതുന്നത്. വാഹനത്തില്‍ നിന്ന് അറിയാതെ ചിതറിത്തെറിച്ചതാണോ അതോ സാമുഹ്യവിരുദ്ധര്‍ ആരെങ്കിലും മനപ്പൂര്‍വ്വം ഉപേക്ഷിച്ചതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ ജീവനക്കാരെത്തി വെളളം കൊണ്ടുവന്ന് റോഡ് കഴുകി വൃത്തിയാക്കി. ട്രാഫിക് ഐലന്റിലേയും ദേശീയ പാതയോരത്തെ കടകളിലേയും സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]