
ബീജിംഗ്: ചൈനയിലെ വ്യാവസായിക നഗരമായ ഷാങ്ഹായിയില്‍ കോവിഡ് പിടിമുറുക്കുന്നു. ഇതേത്തുടര്‍ന്ന് നഗര ഭരണകൂടം രണ്ട് ഘട്ടങ്ങളിലായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
ഷാങ്ഹായിയില്‍ ഞായറാഴ്ച മാത്രം 3,450 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ ആകെയുള്ള രോഗബാധിതരുടെ എഴുപത് ശതമാനം വരുമിത്. രോഗം പടരുന്ന സാഹചര്യത്തില്‍ വലിയ തോതിലെ കോവിഡ് പരിശോധനയിലേക്ക് ഷാങ്ഹായ് കടന്നിട്ടുണ്ട്. ഇതിലേക്കായി പാലങ്ങളും ടണലുകളും അടയ്ക്കുകയും ഹൈവേയിലെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുകയാണ്. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് പരിശോധനയ്ക്ക് ഇറങ്ങിയതോടെ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. ഷാങ്ഹായിയിലെ വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ തുടങ്ങി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ച നിലയിലാണ്.
ചൈനയുടെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലായ ഷാങ്ഹായിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കോവിഡ് കുതിച്ചതോടെ അവര്‍ക്ക് തീരുമാനം മാറ്റേണ്ടിവന്നു. ഷാങ്ഹായ് നഗരവാസികളായ 26 ദശലക്ഷം പേരെയാണ് ലോക്ക്ഡൗണ്‍ ബാധിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]