
ചെന്നൈ: ആണ്കുട്ടികളുമായിട്ടുള്ള സൗഹൃദ ബന്ധങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ അമ്മയെ മകള്‍ കഴുത്തറത്ത് കൊന്നു. തൂത്തുക്കുടി നഗരസഭയിലെ താല്കാലിക ശുചികരണ തൊഴിലാളിയായ വണ്ണാര്‍ രണ്ടാം തെരുവില്‍ മാടസ്വാമിയുടെ ഭാര്യ മുനിയമ്മയെയാണ് മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ മകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. മുനിയമ്മ മകളൊടൊപ്പമാണ് താമസിച്ചിരുന്നത്.
സംഭവത്തില്‍ 17കാരിയായ മകളും ആണ്‍സുഹൃത്തുക്കളായ മുല്ലക്കാട് രാജീവ് നഗര്‍ സ്വദേശി കണ്ണന് (20), മുത്തയ്യപുരം ടോപ് സ്ട്രീറ്റില്‍ തങ്കകുമാര്‍ (22) എന്നിവരുമാണ് പ്രതികള്‍. തങ്കകുമാറുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ മൊബൈല്‍ ഫോണില്‍ സ്ഥിരമായി സംസാരിച്ചിരുന്നു. ഇത് മുനിയമ്മ എതിര്‍ത്തിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം കഴിഞ്ഞദിവസം കൂടുതല്‍ ശകാരിച്ചതോടെ കാമുകന് തങ്കകുമാറിനെയും കണ്ണനെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഉറക്കത്തിലായിരുന്ന മുനിയലക്ഷ്മിയെ തുണി കൊണ്ട് കഴുത്ത് ഞെരിക്കുകയും കത്തികൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]