
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഒരു വശം തകർന്നിട്ടുണ്ട്. വിമാനത്തിൽ തട്ടിയ വൈദ്യുതി തൂൺ പൂർണമായും തകർന്നു വീണു. വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഡൽഹി എയർപോർട്ടിലെ പാസഞ്ചർ ടെർമിനലിൽ നിന്ന് റൺവേയിലേക്ക് മാറ്റുമ്പോഴാണ് അപകടമുണ്ടായത്. ഡൽഹിയിൽ നിന്ന് ജമ്മുവിലേക്ക് പോകേണ്ട വിമാനമായിരുന്നു ഇത്. അപകടം സംഭവിച്ചതോടെ ബദൽ വിമാനം ഉടൻ തന്നെ അധികൃതർ സജ്ജമാക്കി.
സ്പൈസ് ജെറ്റ് വിമാനം എസ്ജി 160 ആണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ എയർപോർട്ട് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
The post വൈദ്യുതി തൂണിൽ വിമാനം ഇടിച്ചു; അപകടത്തിൽപ്പെട്ടത് സ്പൈസ് ജെറ്റ് വിമാനം appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]