
ദുബായ്:എക്സ്പോ 2020 ന്റെ ഭാഗമായി ദുബായിലേക്കുള്ള ജന പ്രവാഹം പരിഗണിച്ച് അധികൃതർ ബസ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ദുബായിൽ നിന്നും ഷാർജയിൽ നിന്നും എക്സ്പോ റൈഡറിലും സ്റ്റാൻഡേർഡ് ബസുകളിലും യാത്ര ചെയ്യുന്ന സന്ദർശകരുടെ എണ്ണം കഴിഞ്ഞ രണ്ട് ദിവസങ്ങളായി പതിന്മടങ്ങ് വർദ്ധിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി യുഎഇയിലുടനീളം അനുവദിച്ച 157 ബസുകൾക്ക് പുറമേ 31 ബസുകളും ആർടിഎ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിദിനം ശരാശരി 37,500 യാത്രക്കാർ എക്സ്പോ റൈഡർ ഉപയോഗിക്കുന്നു. അതേസമയം 246,000 ആളുകൾ എക്സ്പോയിലെ ഇന്റേണൽ ഷട്ടിൽ ഉപയോഗിക്കുന്നുണ്ട്. എക്സ്പോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രത്യേക ബസുകളിൽ യാത്ര ചെയ്യുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായത്.
വിവിധ എമിറേറ്റുകളിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പുറപ്പെടുന്ന ബസുകൾ ദിനംപ്രതി 37,500 യാത്രക്കാർ ഉപയോഗപ്പെടുത്തുന്നതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.ഈ സാഹചര്യത്തിലാണ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനമായത്. തിരക്ക് വർദ്ധിക്കാൻ ഇനിയും സാധ്യതയുള്ളതിനാൽ എക്സ്പോയിലേക്ക് ഏറ്റവും മികച്ച യാത്ര സൗകര്യമൊരുക്കുന്നതിനാണ് സർവീസുകൾ വർദ്ധിപ്പിച്ചതെന്ന് അധികൃതർ അറയിച്ചു.
നേരത്തെ അനുവദിച്ച 157 ബസുകൾക്ക് പുറമെ, ഈ ആഴ്ച 31 പുതിയ ബസുകൾ കൂടി സർവീസ് നടത്തുമെന്നാണ് അതോറിറ്റി അറിയിച്ചത്. ഭൂരിഭാഗം ബസുകളും മുഴുവൻ സീറ്റിലും യാത്രക്കാരുമായാണ് നിലവിൽ എക്സ്പോയിലേക്ക് പോകുന്നത്. നേരത്തെ വൈകുന്നേരങ്ങളിൽ മാത്രമായിരുന്ന തിരക്ക്. ഇപ്പോൾ രാവിലെ മുതൽ തുടങ്ങുന്നുണ്ട്. ബസുകൾക്ക് പുറമെ മെട്രോയിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ടാക്സികളിലും സ്വന്തം വാഹനങ്ങളിലും എത്തുന്നവരും ഏറെയുണ്ട്.
The post എക്സ്പോ 2020 ദുബായിലേക്ക് ജന പ്രവാഹം;ബസ് സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]