
കടമ്മനിട്ട
കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് ഫൗണ്ടേഷൻ പ്രസിഡന്റ് എം എ ബേബി കൈമാറി. കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. ഡോ. കെ എസ് രവികുമാർ അനുസ്മരണപ്രഭാഷണം നടത്തി.
കവിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും കാവ്യസ്തവവും നടന്നു. വൈകിട്ട് കടമ്മനിട്ട കവിതകളെ സമന്വയിപ്പിച്ച് ചൊൽക്കാഴ്ച നടത്തി. അനുസ്മരണ സമ്മേളനത്തിൽ എം ആർ ഗീതാകൃഷ്ണൻ, വി പി ഏബ്രഹാം, സുധീഷ് വെൺപാല, എ പി ജയൻ, പ്രൊഫ. ടി കെ ജി നായർ, ജോർജ് ഏബ്രഹാം, വിനോദ് ഇളകൊള്ളൂർ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]