
പ്രേതബാധയുള്ള അപൂർവ്വയിനം വെൻട്രിലോക്വിസ്റ്റ് പാവ തനിക്കുണ്ടെന്ന അവകാശവാദവുമായി സ്കോട്ട്ലാൻഡ് സ്വദേശി. ഫൈഫിൽ നിന്നുള്ള ഗ്രിഗർ സ്റ്റുവർട്ട് ആണ് വിചിത്ര വാദവുമായി എത്തിയിരിക്കുന്നത്. നാല് വർഷം മുൻപ് യുഎസിലെ കാലിഫോർണിയയിൽ നിന്നുമാണ് സ്റ്റുവർട്ടിന് പാവയെ ലഭിക്കുന്നത്. ബന്ധുവിന്റെ കുടുംബത്തിൽ നിന്നുമാണിത്.
പാവയ്ക്ക് അങ്കിൾ ഹെർബ് എന്ന് പേരിട്ട സ്റ്റുവർട്ട് അതിന്റെ വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് കണ്ടതായി പറയുന്നു. പാവ സന്തോഷമില്ലാത്തപ്പോൾ വായ തുറക്കുമെന്നും വായ അടയ്ക്കുമ്പോൾ സന്തോഷവാനാണെന്നും സ്റ്റുവർട്ട് പറഞ്ഞു. പാവയെ ഒരു ദിവസം അലക്ഷ്യമായി ഒരിടത്ത് താൻ ഇട്ടിരുന്നുവെന്നും അന്നാണ് അതിന്റെ വായ ആദ്യമായി തുറന്നതെന്നും സ്റ്റുവർട്ട് പറയുന്നു.
സുരക്ഷിതമായ ഇടത്തേയ്ക്ക് മാറ്റിയപ്പോൾ പാവയുടെ വായ തനിയെ അടഞ്ഞു. പാവയിലുള്ള അദൃശ്യ ശക്തിയുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും സ്റ്റുവർട്ട് പറയുന്നു. അദൃശ്യ ശക്തികളുമായി സംസാരിക്കാൻ സഹായിക്കുന്ന സ്പിരിറ്റ് ബോക്സിലൂടെയാണ് പാവയുമായി സ്റ്റുവർട്ട് ആശയവിനിമയം നടത്തിയത്. അങ്കിൾ ഹെർബ് എന്ന് പേരിടാൻ കാരണവും തന്റെ അമ്മാന്റെ ആത്മാവാണ് പാവയിലുള്ളതെന്ന് വിശ്വസിക്കുന്നതിനാലാണെന്നാണ് സ്റ്റുവർട്ട് പറയുന്നത്.
അതേസമയം സ്റ്റുവർട്ട് പറയുന്നതൊന്നും ആരും മുഖവിലയ്ക്കെടുത്തിട്ടില്ല. ആളുകളിൽ ഭീതി നിറയ്ക്കാൻ വേണ്ടി കെട്ടുകഥകൾ പ്രചരിപ്പിക്കുകയാണെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
The post വികാരങ്ങൾ പ്രകടിപ്പിക്കും: പ്രേതബാധയുള്ള അപൂർവ്വ പാവ തനിക്കുണ്ടെന്ന് യുവാവ് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]