
ഇസ്ലാമാബാദ് : അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുമെന്ന് വ്യക്തമായതോടെ പതിനെട്ടാമത്തെ അടവും പയറ്റി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ വിദേശ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ രേഖകൾ തന്റെ പക്കൽ ഉണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇസ്ലാമാബാദിൽ നടന്ന റാലിയിലാണ് പാക് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാ തരത്തിലും പാകിസ്താനേക്കാൾ മുന്നിൽ ഇന്ത്യയെത്താൻ കാരണം മുപ്പത് വർഷം രാജ്യം ഭരിച്ചുമുടിച്ച മുന്നണികളാണ്.
തനിക്കോ തന്റെ സർക്കാരിനോ ജീവൻ നഷ്ടമായാലും പ്രതിപക്ഷത്തെ അഴിമതിക്കാരോട് ഒരിക്കലും ക്ഷമിക്കില്ല. കഴിഞ്ഞ 30 വർഷമായി ദേശീയ അനുരഞ്ജന ഓർഡിനൻസ് (എൻആർഒ) ഉപയോഗിച്ച് അഴിമതിക്കാരായ ആ കൊള്ളക്കാർ പരസ്പരം സംരക്ഷിക്കുന്നത് തുടരുകയാണ്.
അത് ഇനി അനുവദിക്കില്ല. പാകിസ്താനിൽ വിലക്കയറ്റം തടയാൻ കൊണ്ടുവന്ന തീരുമാനങ്ങളെക്കുറിച്ചും, സൗജന്യ ചികിത്സാപദ്ധതി പ്രഖ്യാപിച്ചതിനെക്കുറിച്ചും ഇമ്രാൻ സംസാരിച്ചു.
വിദേശത്ത് പഠിച്ച് വളർന്ന്, ക്രിക്കറ്റ് കളിക്കാരനായ താൻ ഒരു പുതിയ പാകിസ്താനെ സ്വപ്നം കണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത് എന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ആര് ശ്രമിച്ചാലും തന്നെ അഴിമതിക്കാരനാക്കാൻ കഴിയില്ലെന്നും ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു.
The post ഇന്ത്യ പാകിസ്താനേക്കാൾ മുന്നിലെത്താൻ കാരണം പ്രതിപക്ഷം; പുതിയ വിശദീകരണവുമായി ഇമ്രാൻ ഖാൻ appeared first on . source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]