
കൊച്ചി: രാജ്യത്ത് ഇന്ധന വിലവര്‍ധനവ് നിര്‍ബാധം തുടരുകയാണ്. ഇന്നും രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ഏഴ് ദിവസത്തിനുള്ളില്‍ ഇന്ധന വില നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയര്‍ന്നത്. ഇന്നലെ അര്‍ധരാത്രിയിലും ഇന്ധന വില വര്‍ധിച്ചിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ആറ് തവണയാണ് ഇന്ധന വില വര്‍ധിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]