
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) പാര്‍ട്ട് ടൈം കണ്‍സൽട്ടന്റ് സ്റ്റുഡിയോ എന്‍ജിനിയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിരമിച്ചവരാണ് അപേക്ഷിക്കേണ്ടത്. യോഗ്യത എന്‍ജിനിയറിങ്/ സയന്‍സ് ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. ഫൈനല്‍ കട്ട് പ്രോ, നെറ്റ് വര്‍ക്ക്- സര്‍വര്‍ അഡ്മിനിസ്ട്രേഷന് എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം. ഭിന്നശേഷി മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 28. വിശദവിവരത്തിന് http://nish.ac.in/others/career പ്രോജക്ട് അസിസ്റ്റന്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകള്‍ക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്കാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31. യോഗ്യത, മാനദണ്ഡം, പ്രവൃത്തിപരിചയം തുടങ്ങി വിശദവിവരത്തിന് http://nish.ac.in/others/career
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]