
വാഷിംഗ്ടൺ:പല ലോകരാജ്യങ്ങളും ഇപ്പോഴും കൊറോണ വൈറസുമായുള്ള പോരാട്ടം തുടരുകയാണ്. എങ്കിലും കാര്യങ്ങൾ ക്രമേണ നിയന്ത്രണത്തിലാകുന്നുവെന്നത് ആശ്വാസകരമാണ്. കൊറോണ വൈറസ് നിരവധി നഷ്ടങ്ങളാണ് ഓരോ മനുഷ്യനും വരുത്തിവെച്ചത്. അമേരിക്കൻ മോഡലായ ക്ലെയർ ബ്രിഡ്ജസിന് തന്റെ കാലുകളാണ് കൊറോണ വൈറസിനെ തുടർന്ന് നഷ്ടമായത്.
ജനുവരി 16നാണ് ക്ലെയറിനെ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രോഗം മൂർച്ഛിച്ചതോടെ ക്ലെയറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 21കാരിയായ ക്ലെയറിന് ഹൃദ്രോഗവും ഉണ്ടായിരുന്നു. ജീവന് തന്നെ ഭീഷണിയായ അണുബാധ കാരണം അവളുടെ ഇരുകാലുകളും മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർബന്ധിതരാവുകയായിരുന്നു. രോഗം പിടിപെട്ട് മൂന്ന് മാസത്തിന് ശേഷം ഇന്നലെയാണ് ക്ലെയർ വീട്ടിലേക്ക് മടങ്ങിയത്.
ഇന്നലെ ക്ലെയറിന്റെ 21-ാം ജന്മദിനം കൂടിയായിരുന്നു. തന്റെ പുതിയ ജന്മമാണ് ഇതെന്നാണ് ക്ലെയർ പ്രതികരിച്ചത്. ഇപ്പോൾ കൃത്രിമ കാലുകൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലെയർ. അതേസമയം കൊറോണ വൈറസ് യുഎസിനെ മാരകമായി ബാധിച്ചിരുന്നു. ഒരുലക്ഷത്തോളം പേർക്കാണ് അമേരിക്കയിൽ ജീവൻ നഷ്ടപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് യുഎസ്.
The post കൊറോണ ബാധ; പ്രമുഖ മോഡലിന്റെ ഇരുകാലുകളും മുറിച്ചുമാറ്റി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]