
കൊളംബോ: സാമ്പത്തക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ എംബസികള്‍ പൂട്ടുന്നു. ഇറാഖ്, നോര്‍വേ, സുഡാന്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേത് ഉള്‍പ്പെടെയുള്ള എംബസികളാണ് അടയ്ക്കുന്നത്. എംബസികള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ പണം കണ്ടെത്താന്‍ കഴിയാത്തതോടെയാണ് അടച്ച് പൂട്ടുന്നത് എന്നാണ് ലങ്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിസന്ധി കടുത്തതോടെ ശ്രീലങ്കന്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി.
20 ശതമാനത്തോളം വിലയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിപ്പിച്ചത്. ഇതോടെ ഇന്ധന വില്‍ 254 ല്‍ നിന്ന് 303 രൂപയിലേക്കെത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെ പവര്‍കട്ടും തുടരുകയാണ്. 40,000 ടണ്‍ സീഡല്‍ നല്‍കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിലാണ് ശ്രീലങ്ക ഇപ്പോള്‍ പ്രതീക്ഷ വെക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ ശ്രീലങ്കയില്‍ എത്തും.
മാലിദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കാണ് ജയശങ്കര്‍ കൊളംബോ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ എത്തിയ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി കൂടുതല്‍ സഹായം തേടിയിരുന്നു. അതേസമയം, ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ചൈന രണ്ടായിരം ടണ്‍ അരി അയയ്ക്കുമെന്ന് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]