
ദുബായ്: എക്സ്പോയ്ക്ക് ശേഷം സ്മാർട് നഗരമായി മാറുന്ന ഡിസ്ട്രിക്ട് 2020 മേഖലയിൽ സ്റ്റാർട്ടപ്പുകളും ചെറുകിട സംരഭങ്ങളും ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ഇന്ത്യയടക്കം 27 രാജ്യങ്ങളിൽനിന്നുള്ള 85 സ്റ്റാർട്ടപ്പുകളാണ് ആരംഭിക്കുന്നത്. അടുത്തവർഷം ഏപ്രിലിൽ രണ്ടാമത്തെ ബാച്ച് എത്തും.
സ്കെയിൽ 2 ദുബായ്’ പദ്ധതിയുടെ ഭാഗമായി 628 അപേക്ഷകരുടെ ചുരുക്കപ്പട്ടികയിൽ നിന്ന് വിദഗ്ധ സമിതിയാണ് സംരംഭകരെ തിരഞ്ഞെടുത്തത്. ഓരോ വർഷവും നിശ്ചിത സംരംഭകരെ തിരഞ്ഞെടുക്കാനാണ് പദ്ധതി. 129 രാജ്യങ്ങളിൽ നിന്ന് 3,200 അപേക്ഷകളാണ് ലഭിച്ചത്. സംരംഭകർക്ക് 2 വർഷം വാടക ഒഴിവാക്കുന്നതിനൊപ്പം വിസ നടപടികളിൽ ഇളവും വിവിധ സേവനങ്ങൾക്ക് സബ്സിഡിയും നൽകും.
വിദഗ്ധരുടെ മാർഗനിർദേശങ്ങൾ, രാജ്യാന്തര വിപണിയിൽ ഇടനിലക്കാരില്ലാതെ കടന്നു ചെല്ലാനുള്ള സാഹചര്യം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ വേറെയും. ഹരിത ഊർജം, സ്മാർട് സിറ്റി, സ്മാർട് മൊബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലാബുകൾ എന്നിവയുമുണ്ടാകും. റോബട്ടിക്സ്, നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ, സൈബർ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് വൻ സ്വീകാര്യതയാണ് എക്സ്പോയിൽ ലഭിച്ചത്.
വിമാനത്താവളം, തുറമുഖം, ചരക്കു സംഭരണം എന്നിവയുടെ സ്മാർട് കേന്ദ്രമായും 4.38 ചതുരശ്ര കിലോമീറ്റർ മേഖല മാറും. ഇന്ത്യയുടെ ഉൾപ്പെടെ ചില പവിലിയനുകൾ, പ്രധാന കെട്ടിട സമുച്ചയങ്ങളായ അൽ വാസൽ പ്ലാസ, കുട്ടികളുടെ സയൻസ് സെന്റർ, ദുബായ് എക്സിബിഷൻ സെന്റർ എന്നിവ എക്സ്പോയ്ക്കു ശേഷവും നിലനിർത്തും. സർക്കാർ തലത്തിലുള്ള ചർച്ചകൾ, സമ്മേളനങ്ങൾ, പ്രദർശന മേളകൾ എന്നിവയുടെ വേദിയായി ഇത് മാറും.
The post ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ; സ്മാർട്ട് നഗരമായി മാറാൻ തയ്യാറെടുത്ത് ഡിസ്ട്രിക്ട് 2020 appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]