
ബേസൽ
പി വി സിന്ധുവിന് സീസണിലെ രണ്ടാം കിരീടം. സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ തായ്-ലൻഡിന്റെ ബുസാനൻ ഒങ്ബാംറുങ്ഫാനെ തോൽപ്പിച്ച് സിന്ധു ചാമ്പ്യനായി. പുരുഷവിഭാഗത്തിൽ മലയാളിതാരം എച്ച് എസ് പ്രണോയിയുടെ സ്വപ്നം പൂവണിഞ്ഞില്ല. കിരീടപ്പോരിൽ വീണു.
സ്വിസ് ഓപ്പണിൽ തുടർച്ചയായ രണ്ടാം ഫെെനലിന് ഇറങ്ങിയ സിന്ധു തായ്-ലൻഡ് താരത്തെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത് (21–16, 21–18). കഴിഞ്ഞവർഷം സ്പെയ്നിന്റെ കരോളിന മരിനോട് തോൽക്കുകയായിരുന്നു.
ബുസാനിനെതിരെ 17 തവണ കളിച്ചപ്പോൾ 16ലും ജയം സിന്ധുവിനായി. ഈ സീസണിൽ സയ്യദ് മോഡി ബാഡ്മിന്റൺ ടൂർണമെന്റിലും സിന്ധു ചാമ്പ്യനായി. പുരുഷൻമാരിൽ പൊരുതി മുന്നേറിയ പ്രണോയ് ഫെെനലിൽ ഇന്തോനേഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയോടാണ് തോറ്റത് (12–21, 18–21).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]