
ന്യൂഡല്‍ഹി> രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ധന വിലവര്‍ധനയെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വില വര്‍ധനവ് സാധാരണക്കാരെ ബാധിക്കും. പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെ വിലവര്‍ധനയ്ക്കും കാരണമാകും. പെട്രോളിയം സെസ് പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
അതേസമയം, കശ്മീര്‍ ഫയല്‍സ് സിനിമ ഉപയോഗിച്ചുള്ള വര്ഗീയവല്ക്കരണത്തെ സിപിഐ എം കേന്ദ്ര കമ്മിറ്റി അപലപിച്ചു. ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി കാണിക്കുകയാണ് സിനിമയെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കില്ലെന്നും കേന്ദ്ര കമ്മറ്റി പറഞ്ഞു. 23 ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിനും കേന്ദ്ര കമ്മിറ്റിയില്‍ അംഗീകാരമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]