
ബേസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന് കിരീടം. ഫൈനലില്‍ തായ്ലന്‍ഡിന്റെ ബുസാനന്‍ ഓങ്ബാംറുംഗ്ഫാനെ സിന്ധു കീഴടക്കി. 21-16, 21-8 എന്ന സ്കോറിന് സിന്ധുവിന്റെ ജയം.
ഏകപക്ഷീയമായ ഫൈനലില്‍ ബുസാനന്‍ സിന്ധുവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മികച്ച സര്‍വുകളും സ്മാഷുകളുമായി സിന്ധു കളം നിറഞ്ഞപ്പോള്‍ രണ്ടും ഗെയിമിലും തായ് താരം നിറംകെട്ടു. കലാശപ്പോരിന് 49 മിനിറ്റില്‍ തിരശീലയിട്ട സിന്ധു കിരീടവുമായി കളംവിട്ടു. അതേസമയം, പുരുഷ വിഭാഗം ഫൈനലില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് പരാജയപ്പെട്ടു. 21-12, 21-18 എന്ന് സ്കോറിന് ഇന്തോനേഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റിയാണ് പ്രണോയിയുടെ കിരീട സ്വപ്നങ്ങള്‍ തകര്‍ത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]