
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന്. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് മാർച്ച് മാസം മുതൽ പെൻഷൻ ലഭിക്കില്ല. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കർശനമാക്കാനാണ് തീരുമാനം.
2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. വാർദ്ധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പെൻഷൻ ഗുണഭോക്താക്കളിൽ 10 ലക്ഷത്തോളം പേർ ഇനിയും സർട്ടിഫിക്കറ്റ് ഹാജരാക്കാനുണ്ട്.
പെൻഷൻ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഇവർക്ക് 023 മാർച്ച് മുതൽ പെൻഷൻ അനുവദിക്കില്ല. അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല. അനർഹരായി നിരവധി പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇത് ഒഴിവാക്കുന്നതിനുള്ള പ്രാരംഭ നടപടിയായാണ് പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
The post അവസാന ദിവസം ഇന്ന്; വരുമാന സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ അടുത്ത മാസം മുതൽ ക്ഷേമ പെൻഷൻ മുടങ്ങും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]