
കൊച്ചി: തമ്മനം പള്ളി നടയില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പൊട്ടിയത്തിനെ തുടര്‍ന്ന് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട്. റോഡ് പൂര്‍ണ്ണമായും തകരുകയും തമ്മനം – പാലാരിവട്ടം റോഡില്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു.വെള്ളം റോഡിലൂടെ കുത്തി ഒഴുകുകയാണ്. മർദത്തിൽ റോഡ് നെടുകേ പൊളിഞ്ഞാണ് വെള്ളം കുത്തി ഒലിക്കുന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. കൊച്ചിയിലെ ഒരു ഭാഗം കുടിവെള്ള ക്ഷാമത്തിൽ വലയുമ്പോഴാണ് ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് പള്ളിപ്പാടിയിൽ പൊട്ടിയത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിയത്. ഒരു മണിക്കൂറിലേറെ വെള്ളം കുത്തി ഒഴുകി. രാവിലെ 10.30ഓടെയാണ് സംഭവം. കുത്തുപ്പാടി പമ്പ് ഹൗസിലേക്കുള്ള പൈപ്പ് ആണ് പൊട്ടിയത്.
പൈപ്പ് പൊട്ടിയതോടെ നിലവില്‍ തമ്മനം, പുല്ലേപ്പടി, പാലാരിവട്ടം ഭാഗത്തേയ്ക്കുള്ള പമ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി തുടങ്ങിയ ഇടങ്ങളില്‍ രണ്ട് ദിവസം ജല വിതരണം തടസ്സപ്പെടും. മറ്റിടങ്ങളില്‍ വിതരണത്തിന്റെ അളവ് കുറയ്ക്കും.
The post ജലക്ഷാമത്തിനിടെ തമ്മനത്ത് കുടിവെള്ള പൈപ് ലൈൻ പൊട്ടി, റോഡ് നെടുകേ പൊളിഞ്ഞ് വെള്ളം ഒഴുകുന്നു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]