
സ്വന്തം ലേഖിക
തിരുവനന്തപുരം: സെര്‍വര്‍ തകരാറിലായതോടെ റേഷന്‍ വിതരണത്തിലെ ഇ പോസ് സംവിധാനം മെല്ലെപ്പോക്കില്‍.
മെഷീനില്‍ കൈവിരല്‍ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഫെബ്രുവരി മാസം ഇന്ന് അവസാനിക്കാനിരിക്കെ നിരവധി ആളുകളാണ് ഈ മാസത്തെ റേഷന്‍ വാങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങുന്നത്.
സംസ്ഥാനത്തെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷന്‍ കാര്‍ഡുടമകളില്‍ എഴുപത് ശതമാനത്തോളം മാത്രമാണ് ഫെബ്രുവരിയിലെ റേഷന്‍ വാങ്ങിയത്. കടകളിലെത്തുന്ന പലരും ഇ പോസ് മെഷീനില്‍ കൈവിരല്‍ പതിച്ചിട്ടും പരാജയപ്പെട്ട് മടങ്ങുകയാണ്.
ചിലര്‍ ഫോണിലേക്ക് ഒടിപി വരുന്നതിനാല്‍ അതു പ്രയോജനപ്പെടുത്തി അരി വാങ്ങാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ മാറിയ ആളുകളാണ് പ്രയാസത്തിലായത്.
ഇപോസ് മെഷീനുകള്‍ സമയബന്ധിതമായി സര്‍വ്വീസ് നടത്താത്തതും പ്രതിസന്ധിക്ക് കാരണമായെന്നാണ് വ്യപാരികള്‍ പറയുന്നത്. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ അടുത്ത മാസം സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലേക്കും ഇ -പോസ് മെഷീനുകളുമായെത്തി സമരം നടത്തുമെന്നും റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നല്കുന്നു.
തിരുവനന്തപുരത്തെ സര്‍വ്വറില്‍ വന്ന തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്ത മാസത്തേക്ക് നീട്ടി നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
The post സെര്‍വര്‍ തകരാര്‍; ഇ പോസ് മെഷീന് മെല്ലപ്പോക്കില്‍; റേഷന്‍ വിതരണം അവതാളത്തില്‍; സമരത്തിനൊരുങ്ങി റേഷന്‍ വ്യാപാരികള്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]