
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ പ്രതിനിധി ഐക്രരാഷ്ട്രസഭയുടെ യോഗത്തില്‍.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസിന്റെ പ്രതിനിധിയായി വിജയപ്രിയയാണ് യു എന്‍ മീറ്റിംഗില്‍ പങ്കെടുത്തത്. ഈ മാസം 22-ന് നടന്ന യുണൈറ്റഡ് നേഷന്‍സ് മീറ്റിംഗിലായിരുന്നു കൈലാസയുടെ പ്രതിനിധി പങ്കെടുത്ത് സംസാരിച്ചത്.
സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങള്‍ക്കായുള്ള 19-ാമത് ഐക്യരാഷ്ട്ര സമിതി (സിഇഎസ്ആര്‍) യോഗത്തിലാണ് മാ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ത്തെ പ്രതിനിധീകരിച്ചത്. യുണൈറ്റഡ് നേഷന്‍സ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വീഡിയോ പ്രകാരം വിജയപ്രിയ ‘കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍’ ആണ്.
അതേസമയം, ഐക്യരാഷ്ട്രസഭ നിത്യാനന്ദയുടെ രാജ്യത്തെ അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
സ്വദേശമായ ഇന്ത്യ നിത്യാനന്ദയെ വേട്ടയാടുകയാണെന്ന് പ്രതിനിധി വിജയപ്രദ യോഗത്തില്‍ പറഞ്ഞു. തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദ പീഡനം ഏറ്റുവാങ്ങുകയാണെന്നും സ്വന്തം നാട്ടില്‍ നിന്നും നാടുകടത്തപ്പെട്ടതായും അവര്‍ പറഞ്ഞു.
ഹിന്ദുവിസത്തിന്റെ ആദ്യ രാജ്യമായ കൈലാസത്തിലേയ്ക്കുള്ള കടന്നുകയറ്റ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം നിത്യാനന്ദ താവളമാക്കിയ തന്നാല്‍ സ്ഥാപിക്കപ്പെട്ട രാജ്യമെന്ന് അവകാശപ്പെടുന്ന ദ്വീപാണ് കൈലാസ. ഇവിടെ സ്വന്തമായി നാണയം അടക്കം പരമാധികാരിയായ നിത്യാനന്ദ പുറത്തിറക്കിയിട്ടുണ്ട്.
അഹമ്മദാബാദിലെ ആശ്രമത്തില്‍ അനധികൃതമായി സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് നിത്യാനന്ദ 2020ല്‍ രാജ്യം വിട്ടത്. 2012ല്‍ നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാന്‍ഡിലാകുകയും ചെയ്യുകയായിരുന്നു.
നിത്യാനന്ദ അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും,അഞ്ചുവര്‍ഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താന്‍ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവര്‍ തുറന്നുപറഞ്ഞു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം നിത്യാനന്ദയുടെ ആശ്രമത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ആരോപണം.
The post ബലാത്സംഗക്കേസിലെ പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ രാജ്യത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്ര സഭയുടെ യോഗത്തിലും; ജന്മനാട് നിത്യാനന്ദയെ വേട്ടയാടുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസിന്റെ അംബാസഡര്‍ മാ വിജയപ്രിയ; തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദ പീഡനം ഏറ്റുവാങ്ങുകയാണെന്നും വെളിപ്പെടുത്തൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]