തലസ്ഥാനത്ത് കണിയാപുരം ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂർ ബസ് ഡിപ്പോയിലാണ് ഇൻ്റർനെറ്റ് കോളിലൂടെ ഭീഷണി സന്ദേശമെത്തിയത്.
തമ്പാനൂർ പോലീസ് അറിയിച്ചതിനെ തുടർന്ന് മംഗലാപുരം പോലീസും ആറ്റിങ്ങൽ ഡിവൈഎസ്പിയും കണിയാപുരം ഡിപ്പോയിൽ പരിശോധന നടത്തി.ഭീഷണിയെ തുടർന്ന് ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ച് മണിക്കൂറുകളോളം പരിശോധന നടത്തി.
പോലിസ് പരിശോധനയ്ക്ക് ഇടയിൽ തിരുവനന്തപുരത്ത് നിന്നു ബോംബ് സ്ക്വാഡ് എത്തി.11.30 യോടെ പരിശോധന പൂർത്തിയാക്കി.സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചില്ല.
വ്യാജ സന്ദേശമെന്ന് സ്ഥിരീകരിച്ചെങ്കിലും പൊലീസ് ജാഗ്രത തുടരുകയാണ്. പരിശോധനയ്ക്കിടയിലും ബസ്സ് സർവ്വീസുകളൊന്നും തടസപ്പെട്ടിട്ടില്ല.
സന്ദേശത്തിൻ്റെ ഉറവിടം തേടി സൈബർ സെല്ലും പോലീസും അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]